Tuesday, November 24, 2009

എന്റെ ഉപ്പുമാങ്ങാ ഭരണി - എങ്കിലും എന്റെ കെപിസിസി അമ്മാവാ!

പ്രിയരെ, ബെര്‍ളി തോമസ് സാറീന്റെ പുസ്തകപ്രകാ‍ശനം നടന്ന പോലെ, അതിലളിതമായി ഈ ബ്ലോഗിലൂടെ ഞാനെന്റെ കമന്റു ഭരണി ഉത്ഘാടനം തുടങ്ങുന്നു. കെപിസിസി അമ്മാവനും സവര്‍ണ്ണര്‍ക്കെതിരെ ഗറില്ലാ മല്ലയുദ്ധം നടത്തുന്ന മറ്റൊരു അവര്‍ണ്ണനുമാണ് ബ്ലോഗിന്റെ പ്രചോദനം. (ബൈ ദ ബൈ ഞാനൊരു തികഞ്ഞ വര്‍ഗ്ഗിയവാദി ആയതുകൊണ്ടാണ് ഇങ്ങനെയുള്‍ല ചേട്ടന്മാര്‍ പ്രചോദനമായിത്തീരുന്നത് എന്നു പറയാതിരിക്ക വയ്യ)


ആദ്യത്തെ കമന്റു തന്നെ ഡീലിറ്റു ചെയ്തു കലഞ്ഞു - ഇതിട്ട ബ്ലോഗിന്റെ ഓണര്‍. ദൈവം പൊറുക്കുമോ? അനോണികളേ ശൂശിക്കു എന്ന മികച്ച ഒരു ലേഖനമായിരുന്നു ആ പോസ്റ്റ്. സൈബര്‍ നിയമങ്ങളെക്കുറീച്ചും അനോണിമിറ്റിയെക്കുറിച്ചുമൊക്കെ വസ്തുതാപരമായി ശ്രീ ശ്രീ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി ചേട്ടന്‍ അങ്കിള്‍ , ബ്ലോഗര്‍മ്മാര്‍ക്കു വിശദീകരിക്കുന്ന ഒരു പോസ്റ്റായിരുന്നു അത്. വേള്‍ഡ് സൈബര്‍ സെല്ലിന്റെ ഡയറക്റ്റീവുകളിലും, സി.ബി.ഐ , ഐ.എസ്.ഐ, എഫ്.ബി.ഐ , കെ.എസ്.യു എന്നിവയുടെ ഒക്കെ ഒഫീഷ്യത്സിന് പോലും പഠനവിഷയമാക്കാന്‍ തക്ക പ്രസക്തവും, അതി ശക്തവുമായൊരു അവതരണമായിരുന്നു ആ പോസ്റ്റില്‍ ശീ. കെ.പി.സു.അന്ചരകണ്ടി ഉള്‍ക്കൊള്ളിച്ചത്. ഇദ്ദേഹം മലയാളം ബ്ലോഗിലൊന്നും വന്നു നില്‍ക്കേണ്ട ആളല്ല എന്നു തോന്നി അതീവ താല്പര്യത്തോടെ ആ പോസ്റ്റില്‍ ഞാനീങ്ങനെ ഒരു കമന്റിട്ട് കേട്ടാ‍..

സജി പറവൂര്‍ said...
സുകുമാരന്‍,
ആദ്യം സ്വയം നന്നാവു. എന്നിട്ടു മറ്റുള്ളവരെ ഉപദേശിക്കൂ. തന്നെ സുകുമാരന്‍ സാറേ, മാഷേ, അമ്മാവാ എന്നോ ശ്രീ. എന്നോ ചേര്‍ത്തു വിളിക്കാത്തതിനൊ മറ്റോ പെരിങ്ങോടനെ തെറി വിളിച്ചതും, ബ്ലോഗര്‍മാര്‍ 50% പിതൃശൂന്യരാണെന്നു പരസ്യമായി കമന്റിയതും നിങ്ങളല്ലേ? എല്ലാത്തിനും തെളിവും സ്ക്രീന്‍ഷോട്ടും പലരുടേയും കയ്യിലുണ്ട്.

സുകുമാരന്‍ അഞ്ചരക്കണ്ടി , ബാങ്കളൂരു എന്നു പ്രൊഫൈല്‍ ഐ.ഡി യില്‍ ചേര്‍ത്താല്‍ അനോണിയല്ലാതാവുകയും, അതു ബാക്കിയുള്ളവരെ തന്തക്കു വിളിക്കാനുള്ള ലൈസന്‍സ് ആണെന്നും കരുതിയോ നിങ്ങള്‍?

ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം - സ്വയം നന്നായിട്ടു പോരേ നാട്ടാരെ നന്നാക്കാന്‍ നടക്കുന്ന ഈ ഏര്‍പ്പാട്. നിങ്ങള്‍ ബ്ലോഗു നിര്‍ത്തിയാല്‍ തന്നെ മലയാളം ബ്ലോഗിലെ പകുതി നാറ്റം പോകും. കട്ടായം

അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളെടുത്ത് ഉപയോഗിക്കുന്നതും സൈബര്‍ കുറ്റമാണെന്ന് ഓര്‍ത്തോളൂ. മേലെക്കാണിച്ച ചിത്രത്തിന്റെ കാര്യമാ ഉദ്ദേശിച്ചത്. ഇനി ഡീലിറ്റിയിട്ടു കാര്യമില്ല- സ്ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്.

ഈ കമന്റും കണ്ട ഉടനെ തന്നെ ഡീലിറ്റുമെന്നു പ്രതീക്ഷിക്കുന്നു :)

സംഭവം ഇട്ട് പിറ്റേന്നു വന്നു നോക്കിയപ്പോള്‍ കമന്റു കിടന്നിടത്ത് ക യുമില മ യുമില്ല. പോരേ?
ഞാനെന്തു മഹാപരാധം ചെയ്തു ? ഇതില്‍ എവിടെ തെറി, വ്യക്തിഹത്യ, ? എന്റെ പേരു സജി എന്നായതുകൊണ്ടല്ലേ ഇങ്ങനൊക്കെ ക്രൂരത കാട്ടുന്നത്? എന്തായാലും എന്റെ കമന്റുകള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. അവയെല്ലാം ഉപ്പിലിടാന്‍ ഒരിയ്യം. അതാണിത്. നിങ്ങള്‍ സഹകരിക്കുമല്ലോ? ഇവിടെയെങ്കിലും കമന്റാന്‍ എന്നെ അനുവധിക്കൂ പ്ലീസ്!

താനും തന്റെ ശിങ്കിടിയും പറയുന്നതാണു അവസാന വാക്ക്, അതിനപ്പുറം ഒരുത്തന്‍ മിണ്ടിയാല്‍ നിന്നെയൊക്കെ സൈബര്‍ സെല്ലില്‍ കയറ്റും എന്ന ധിക്കാരമല്ലേ ഇത്? ബ്ലോഗിലെ കറതീര്‍ന്ന ജനാധിപത്യവാദിയും ബുദ്ധിജീവിയിം, അതീവ പ്രശസ്തനും , മറ്റെന്തൊക്കെയോ കൂടി ആയ ഈ മഹാനുഭാവനു ഇത്തരമൊരു തറമുഖം കാണിക്കാന്‍ എങ്ങനെ സാധിക്കുന്നു. മൂന്നു വര്‍ഷമായി ബ്ലോഗില്‍ ജീവിച്ച് തയക്കോം വയക്കോം വന്ന ഒരു ബ്ലോഗറായി പരിണാമം പ്രാപിച്ച ഒരാള്‍ക്ക് ഇങ്ങനെയൊരു ഫാസിസ്റ്റ് ചിന്താഗതി വരുന്നു? മനുഷ്യന്റെ കാര്യമല്ലേ അല്ല്യോ?